o വൈദ്യുതി വകുപ്പിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കണം
Latest News


 

വൈദ്യുതി വകുപ്പിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കണം

 

 *വൈദ്യുതി വകുപ്പിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കണം*



മാഹി വൈദ്യുതി വകുപ്പിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കാൻ നടപടി സ്വീകരിച്ച് പൊതുജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന് മാഹി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ പ്രതിനിധികൾ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററോട് ആവശ്യപെട്ടു. സർവ്വകക്ഷി യോഗ തീരുമാനങ്ങൾ ലംഘിച്ച് ബി.ജെ.പിയും സി.പി.എമ്മും കൊടിതോരണങ്ങളും ബോർഡുകളും വിവിധസ്ഥലങ്ങളിൽ സ്ഥാപിച്ചത് കണ്ടില്ലെന്ന് നടിക്കുന്ന അധികൃതരുടെ സമീപനം മാറ്റിയില്ലെങ്കിൽ കോൺഗ്രസ്സ് പ്രവർത്തകർക്കും തീരുമാനങ്ങൾ ലംഘിക്കേണ്ടിവരുമെന്ന് മുന്നറിയിപ്പ് നൽകി. കെ. മോഹനൻ, പി.പി.വിനോദൻ, കെ.ഹരിന്ദ്രൻ, പി.പി.ആഷാലത, ഷാജു കാനം സംബന്ധിച്ചു.


Post a Comment

Previous Post Next Post