*ക്വട്ടേഷനുകൾ ക്ഷണിച്ചു*
മയ്യഴി നഗരസഭയുടെ അധീനതയിലുള്ളതും. മയ്യഴി നഗരസഭാ ഷോപ്പിംഗ് കോംപ്ലക്‌സിൽ സ്ഥിതിചെയ്യുന്ന. സ്ത്രീകൾക്കും പുരുഷൻമാർക്കുമായ് പ്രത്യേകം പ്രത്യേകം നിർമ്മിച്ച പൊതു കക്കൂസും മൂത്രപ്പുരയും. "കാശ് കൊടുത്ത് ഉപയോഗിക്കുന്ന രീതിയിൽ" 3 വർഷത്തേക്ക് (2025 ജൂൺ 1 മുതൽ 2028 മെയ് 31 വരെ) ലൈസൻസ് വ്യവസ്ഥയിൽ കൈവശം വെച്ച് നടത്തുന്നതിനായി താൽപര്യമുള്ളവരിൽ നിന്നും താഴെ കാണിച്ച നിബന്‌ധനകൾക്ക് വിധേയമായി. മയ്യഴി നഗരസഭയ്ക്ക് വേണ്ടി മത്‌സര സ്വഭാവമുള്ളതും. മുദ്ര വെച്ചതുമായ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊളളുന്നു.
നിബന്‌ധനകൾ:
1. ക്വട്ടേഷനുകൾ 26.05.2025ന് വൈകുന്നേരം 3.00 മണി വരെ നഗരസഭാ കാര്യാലയത്തിൽ സ്വീകരിക്കുന്നതും അന്നേ ദിവസം 3.30 മണിക്ക് തൽസമയം ഹാജരായവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
2. ക്വട്ടേഷനോടൊപ്പം മയ്യഴി മുനിസിപ്പൽ കമ്മീഷണറുടെ പേരിൽ എടുത്ത 1000 രൂപയുടെ ഡിമാന്റ് ഡ്രാഫ്റ്റ്/പേ ഓർഡർ, നിരതദ്രവ്യമായ് അടക്കം ചെയ്യേണ്ടതാണ്. നിരതദ്രവ്യം അടക്കം ചെയ്യാത്ത ക്വട്ടേഷനുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
3. മേൽപറഞ്ഞ കക്കൂസുകൾക്കും, മൂത്രപുരക്കും ആവശ്യമായ വെളളം സൗജന്യമായ് വിതരണം ചെയ്യുന്നതാണ്.
4. ലൈസൻസ് വ്യവസ്ഥയിൽ ഏറ്റെടുത്ത ആൾ മേൽപറഞ്ഞ കക്കൂസുകളും. മൂത്രപുരയും ദിവസേന കഴുകി വൃത്തിയാക്കുന്നതിനോടൊപ്പം മൂത്രപുരയിൽ ഫിനോയിൽ തളിച്ച് ശുചിയായി സൂക്ഷിക്കേണ്ടതുമാണ്. കൂടാതെ ODF+ നിലവാരത്തിൽ നിലനിർത്തേണ്ടതാണ്.
5. മേൽപറഞ്ഞ കക്കൂസുകളും, മൂത്രപുരയും ഉപയോഗിക്കുമ്പോൾ ഒരാളിൽ നിന്നും യഥാക്രമം 8 രൂപ. 3 രൂപ മാത്രമേ വസൂൽ ചെയ്യാൻ പാടുള്ളൂ.
6. മേൽ പറഞ്ഞ കക്കൂസുകളും. മൂത്രപുരയും യാതൊരു വിധേനയും ദുരുപയോഗിക്കാൻ പാടുളളതല്ല.
7. ലൈസൻസ് വ്യവസ്ഥയിൽ മേൽ പറഞ്ഞ കക്കുസുകളും, മൂത്രപുരയും ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്നവർ മാസത്തിൽ നഗരസഭയ്ക്ക് നൽകാൻ ഉദ്ദേശിക്കുന്ന പരമാവധി ലൈസൻസ് ഫീസ് അക്കത്തിലും അക്ഷരത്തിലും രേഖപ്പെടുത്തേണ്ടതാണ്. വാർഷിക ലൈസൻസ് ഫീസ് അർദ്ധവാർഷിക ഗഡുക്കളായി നഗരസഭയിൽ അടക്കേണ്ടതാണ്.
യാതൊരു കാരണവും കാണിക്കാതെ ഏതെങ്കിലും ക്വട്ടേഷനോ അല്ലെങ്കിൽ മുഴുവൻ ക്വട്ടേഷനുകളും അധികാരം നിരസിക്കുവാനുള മുനിസിപ്പൽ കമ്മീഷണറിൽ നിക്ഷിപ് തമാണ്.
9. കൂടുതൽ വിവരങ്ങൾക്ക് നഗരസഭാ കാര്യാലയത്തിൽ പ്രവൃത്തി ദിവസങ്ങളിൽ ബന്‌ധപ്പെടേണ്ടതാണ്
Post a Comment