o മാഹി അഡ്മിനിസ്ട്രേഷൻ: അസിസ്റ്റന്റ് തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ് ക്ലാസ്സ്‌ നടത്തുന്നു
Latest News


 

മാഹി അഡ്മിനിസ്ട്രേഷൻ: അസിസ്റ്റന്റ് തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ് ക്ലാസ്സ്‌ നടത്തുന്നു

 *മാഹി അഡ്മിനിസ്ട്രേഷൻ: അസിസ്റ്റന്റ് തസ്തികയിൽ ഉദ്യോഗാർത്ഥികൾക്ക് സൗജന്യ കോച്ചിംഗ് ക്ലാസ്സ്‌ നടത്തുന്നു*



പുതുച്ചേരി സർക്കാർ സർവീസിൽ അസിസ്റ്റന്റ് തസ്തികയിലേക്കുള്ള നിയമനത്തിനായി നടത്തുന്ന രണ്ടാം ഘട്ട എഴുത്തു പരീക്ഷയ്ക്ക്‌ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക്  മാഹി അഡ്മിനിസ്ട്രേഷൻ സൗജന്യ പരിശീലന ക്ലാസ് നടത്തുന്നു.

കോച്ചിംഗ് ക്ലാസ്സിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ ഉടൻ തന്നെ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്ററുടെ ഓഫീസിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. സൗജന്യ കോച്ചിംഗ് ക്ലാസ്സ്‌ മെയ് 10 ന് ശനിയാഴ്ച രാവിലെ 10 മണിക്ക് മാഹി സി.ഇ.ഭരതൻ ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിക്കുന്നതാണെന്ന് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ ഡി.മോഹൻ കുമാർ അറിയിച്ചു. 

 

കൂടുതൽ വിവരങ്ങൾക്ക് 0490 2332222 നമ്പറിൽ ബന്ധപ്പെടുക.



Post a Comment

Previous Post Next Post