o പുലിമുട്ട് സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം
Latest News


 

പുലിമുട്ട് സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം

 പുലിമുട്ട് സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണം



തലശ്ശേരി : ന്യൂമാഹി പഞ്ചായത്തിലെ ഉസ്സൻ മൊട്ട പ്രസ് വളപ്പ് പ്രദേശത്തെ കടലാക്രമണം തടയുന്നതിന് പുലിമുട്ട് സ്ഥാപിക്കാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം. പി തലശ്ശേരി ഇറിഗേഷൻ വകുപ്പിന് കത്ത് നൽകി. നിലവിൽ ഇവിടെ കടൽ ഭിത്തി ഉണ്ടെങ്കിലും പുലിമുട്ട് സ്ഥാപിച്ചിരുന്നില്ല. ആയതിനാൽ പ്രദേശത്ത് കടലാക്രമണം ഉള്ളതായി തീരദേശ വാസികൾ നിരന്തരം പരാതി ഉന്നയിച്ചിരുന്നു. തീരദേശ വാസികളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പുവരുത്തുന്നതിന് പുലി മിട്ട് നിർമ്മിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് കത്തിൽ സൂചിപ്പിച്ചു. കടലാക്രമണം നേരിടുന്ന ഉസ്സൻ മൊട്ടയും പരിസരവും കഴിഞ്ഞ ദിവസം ഷാഫി പറമ്പിൽ എം. പി സന്ദർശിച്ചിരുന്നു.

Post a Comment

Previous Post Next Post