ദ്വിദിന സർഗോത്സവം അരങ്ങ് 2025 ന് കൊടി ഉയർന്നു
ന്യൂമാഹി:കുടുംബശ്രീ കണ്ണൂർ ജില്ലാ മിഷൻ തലശ്ശേ രി ബ്ലോക്ക് ക്ലസ്റ്റർതല സർഗോത്സവം അരങ്ങ് 2025-ന് ന്യൂ മാഹി എം. എം ഹയർ സെക്കന്ററി സ്‌കൂളിൽ തുടക്കമായി.
പരിപാടിയുടെ ഫ്ലാഗ് ഓഫ് പഞ്ചായത്ത് പ്രസിഡണ്ട് എം. കെ. സെയ്ത്തുവിൻറെ അധ്യക്ഷതയിൽ തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി.പി.അനിത നിർവ്വഹിച്ചു. കു ടുംബശ്രീ മിഷൻ അസിസ്റ്റൻറ് കോ ഓഡിനേറ്റർ കെ. വി ജിത്ത് സ്വാഗതം പറഞ്ഞു മാഹിപ്പാലം മുതൽ സ്‌കൂൾ വരെ വിളംബര ഘോഷയാത്രയും നടന്നു. രണ്ടുദിവസങ്ങളിലായി വ്യക്തിഗത ഗ്രൂപ്പ് പൊതു വിഭാഗങ്ങളിലെ അമ്പതോളം ത്സര ഇനങ്ങളിൽ സീനിയർ ജൂനിയർ വിഭാഗങ്ങളിലായി പാ നൂർ കൂത്തുപറമ്പ് തലശ്ശേരി ബ്ലോക്കിലെ 17 സിഡിഎസ് ക ളിൽ നിന്നും കുടുംബശ്രീ അയൽക്കൂട്ടം, ഓക്സിലറി എ ന്നീ വിഭാഗങ്ങളിലെ 600 ഓളം കലാപ്രതിഭകളാണ് മാറ്റുര യ്ക്കുന്നത്.
Post a Comment