ദേശീയ കോൺക്ലേവ് ഒളവിലം എം.ടി.എം. വഫിയ്യ കോളേജിൽ
തലശേരി: കേരളീയ മുസ്ലിം നവോത്ഥാനത്തിന് നേതൃത്വം വഹിച്ച മഹാ പണ്ഡിതനായ ശൈഖ് സൈനുദ്ദീൻ മഖ്ദും രണ്ടാമൻറെ പൈതൃകവും പാരമ്പര്യവും അദ്ദേഹം മലബാറിലെ ഇസ്ലാമിക വിദ്യാഭ്യാസത്തിനും സാമൂഹിക പരിഷ്കരണങ്ങളും ചർച്ച ചെയ്യപ്പെടുന്ന ദേശീയ കോൺക്ലേവിന് ഒളവിലം എം.ടി.എം. വഫിയ്യ കോളേജ് ഇന്ന് വേദിയാവുന്നു.
ഏപ്രിൽ 20 ന് രാവിലെ 10.30 ന് പ്രമുഖ ചരിത്ര ഗവേഷകനും കാലിക്കറ്റ് യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറുമായ ഡോ.കെ.കെ.എൻ. കുറുപ്പ് കോൺക്ലേവ് ഉദ്ഘാടനം ചെയ്യും ഡോ. മോയിൻ ഹുദവി മലയമ്മ, ഡോ. അലി ഹുസൈൻ വാഫി, ഡോ.റഫീഖ് അബ്ദുൽ ബറ് ബാഫി, ഹസ്സൻ വാഫി മണ്ണാർക്കാട്, ഡോ.
ജാഫർ ഹുദവി എന്നിവർ പാനൽ ചർച്ചയിൽ സംബന്ധിക്കും.
വ്യത്യസ്ത സംസ്ഥാനങ്ങളിൽ നിന്നുള്ള 13 വിദ്യാർത്ഥിനീ, വിദ്യാർത്ഥികൾ പ്രബന്ധങ്ങൾ അവതരിപ്പിക്കും.
ടി.എം. കോളേജ് വൈസ് പ്രിൻസിപ്പൽ ഷിഫാനത്ത്, ആർട്സ് ഹെഡ് ആരതി, ഹാജറ, കോൺക്ലേവ് കൺവീനർ ഫാത്തിമത്ത് റിഫ റഹിം വ്യക്തമാക്കി വിശദികരിച്ചു.
Post a Comment