*പന്തക്കൽ സി എച്ച് സെൻ്റെർ കൂടെ പിറപ്പിനു ഒരു സഹായ പദ്ധതി ഫണ്ട് കൈമാറി*
*പന്തക്കൽ
സി എച്ച് സെന്റർ പന്തക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൂടപ്പിറപ്പിനെ ഒരു സഹായ പദ്ധതിയിലൂടെ നിർദ്ധനരായ ഒരു സഹോദരന് ധന സഹായം നൽകി.
പന്തക്കൽ സി എച്ച് സെന്റർ ഓഫീസിൽ വെച്ച് നടന്ന ചടങ്ങിൽ മാഹി ജില്ലാ മുസ്ലിം ലീഗ് മുൻ പ്രസിഡൻ്റും സെന്റർ മുഖ്യ രക്ഷാധികാരിയുമായ ഷറഫുദ്ദീൻ മാസ്റ്റർ സി എച്ച് സെന്റർ ട്രഷറർ കെ കെ നിസാറിന് ധന സഹായ ഫണ്ട് കൈമാറി.
സി എച്ച് സെന്റർ പ്രസിഡണ്ട് സഫീർ തയ്യിൽ, സെക്രട്ടറി സമദ് പി, മുസ്ലിം യൂത്ത് ലീഗ് മാഹി ജില്ലാ ട്രഷറർ ഷമീം ഗ്രീൻ ഹൗസ്, മൂസ കുട്ടി അക്സ തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment