o ആഹ്ളാദത്തിൻ്റെ വസന്തമൊരുക്കി സി.ബി.എസ്.സി പ്രവേശനോത്സവം
Latest News


 

ആഹ്ളാദത്തിൻ്റെ വസന്തമൊരുക്കി സി.ബി.എസ്.സി പ്രവേശനോത്സവം

*ആഹ്ളാദത്തിൻ്റെ വസന്തമൊരുക്കി സി.ബി.എസ്.സി പ്രവേശനോത്സവം*



മാഹി: മയ്യഴി മേഖലയിലെ പൊതുവിദ്യാലയമായ ഈസ്റ്റ് പള്ളൂരിലെ അവറോത്ത് ഗവ. മിഡിൽ സ്കൂളിലെ പ്രവേശനോൽസവം ആഹ്ളാദ നിർഭരമായി. രക്ഷിതാക്കളും കുട്ടികളും പൂർവ്വ വിദ്യാർഥികളും നാട്ടുകാരും  പ്രവേശനോത്സവത്തിൽ ഒത്തു ചേർന്നു. മുൻ പ്രധാനാധ്യാപകനും സിനിമ പിന്നണി ഗായകനുമായ എം. മുസ്തഫ മാസ്റ്റർ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപിക പി.സീതാലക്ഷ്മി അധ്യക്ഷത വഹിച്ചു. മുതിർന്ന രക്ഷിതാവ് രാമചന്ദ്രൻ കോറോത്ത്, എം.ശരൺ, കെ.ശ്രീജ സംസാരിച്ചു. ടി.സജിത, എ.പി.റിഫാന എന്നിവർ നേതൃത്വം നൽകി. അൽനദേവ്, നക്ഷത്ര, സമൻ, ആയിഷ, ഹൃദിക, തനുഷ്.വി, വാമിക, അലീമ, അബ്ദുറഹിമാൻ, ഇൻഷ, ഇഫ, ഹസ, അനാമിക, സമാൻ എന്നി വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. പുതിയ അധ്യയന വർഷം വിദ്യാലയത്തിൽ പ്രവേശനം നേടിയ മുഴുവൻ കുട്ടികൾക്കും പഠനോപകരണങ്ങൾ സമ്മാനിച്ചു. ചിത്രകലാധ്യാപകൻ ടി.എം.സജീവൻ ഒരുക്കിയ പെൻസിൽ തോണി കുട്ടികൾക്ക് കൗതുകമമായി മാറി. പുതുച്ചേരി സംസ്ഥാനത്ത് സി.ബി.എസ്.സി. സിലബസ് നടപ്പിലാക്കിയതിൻ്റെ ഭാഗമായാണ് മാഹിയിലും സർക്കാർ വിദ്യാലയങ്ങൾ ഏപ്രിൽ ഒന്നിനു തുറന്നത്. മെയ് മാസമാണ് വേനലവധി.

Post a Comment

Previous Post Next Post