o ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും മറ്റ് കൃത്രിമ ഉപകരണങ്ങളും നൽകാൻ മാഹിയിൽപരിശോധനാ കേമ്പ് നടത്തുന്നു
Latest News


 

ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും മറ്റ് കൃത്രിമ ഉപകരണങ്ങളും നൽകാൻ മാഹിയിൽപരിശോധനാ കേമ്പ് നടത്തുന്നു

 ഭിന്നശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും മറ്റ് കൃത്രിമ ഉപകരണങ്ങളും നൽകാൻ  മാഹിയിൽപരിശോധനാ കേമ്പ് നടത്തുന്നു.

 


പുതുച്ചേരിയിലെ  വനിതാ- ഭിന്നശേഷി വിഭാഗങ്ങൾക്കായുള്ള വികസന കോർപ്പറേഷൻ പൊതുമേഖലാ സ്ഥാപനം കൃത്രിമ അവയവ നിർമ്മാണ കോർപ്പറേഷൻ്റെ സഹായത്തോടെ മാഹി മേഖലയിലെ ഭിന്ന ശേഷിക്കാർക്കും മുതിർന്ന പൗരൻമാർക്കും ശ്രവണ സഹായികളും കൃത്രിമ ഉപകരണങ്ങളും നൽകുന്നതിന് വേണ്ടി പരിശോധനാ കേമ്പ് നടത്തുന്നു. ഏപ്രിൽ 30 മുതൽ മെയ് 3 വരെ തീയ്യതികളിൽ മാഹിയിലെ ഇ. വൽസരാജ് സിൽവർ ജൂബിലി ഹാളിലാണ് പരിശോധനാ കേമ്പ് നടക്കുക. 


ഭിന്നശേഷിക്കാർക്ക് ശ്രവണ സഹായികൾ, വീൽ ചെയറുകൾ, ചക്ര കസേരകൾ, ക്രച്ചസുകൾ, ബാറ്ററിയിൽ പ്രവർത്തിക്കുന്ന മൂന്നു ചക്ര സൈക്കിളുകൾ, വാക്കർ, പൂർണ അന്ധത ബാധിച്ച വിദ്യാർത്ഥികൾക്കുള്ള സ്മാർട്ട് ഫോണുകൾ, അന്ധർക്കുള്ള സ്മാർട്ട് കേനുകൾ  എന്നിവ വിതരണം ചെയ്യും. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരൻമാർക്ക് ശ്രവണ സഹായി, വീൽചെയർ,  വാക്കിങ്ങ് സ്റ്റിക്, സ്പൈനൽ ബെൽട്ട്, കോളർ ബെൽട്ട് തുടങ്ങിയ ഉപകരണങ്ങൾ വിതരണം ചെയ്യും. മാഹി മേഖലയിലെ അർഹരായ മുഴുവൻ ഗുണഭോക്താക്കളും പരിശോധനാ കേമ്പിൽ പങ്കെടുത്ത്  ഈ അവസരം  ഉപയോഗപ്പെടുത്തണമെന്ന് രമേഷ് പറമ്പത്ത് എം.എൽ.ഏ  അഭ്യർത്ഥിച്ചു. കേമ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ഭിന്ന ശേഷിക്കാർ തങ്ങളുടെ റേഷൻ കാർഡ്, ആധാർ കാർഡ്, മെഡിക്കൽ സർട്ടിഫിക്കറ്റ് എന്നിവയുടെ ഓരോ ഫോട്ടോ കോപ്പിയും 2 ഫോട്ടോയും കൊണ്ടുവരണം. മുതിർന്ന പൗരൻമാർ റേഷൻ കാർഡ്, ആധാർ കാർഡ് എന്നിവയുടെ ഓരോ ഫോട്ടോ കോപ്പിയും 2 ഫോട്ടോയും ഹാജരാക്കണം.


യോഗ്യത പരിശോധനയും അളവെടുപ്പും 30. 4 .2025 മുതൽ 03 .05 .2025 വരെ നാല് ദിവസം നടക്കുന്നതായിരിക്കും

.ഒരു മാസത്തിനു ശേഷം ഉചിതമായ ഉപകരണങ്ങൾ അതേ സ്ഥലത്ത് വെച്ച് വിതരണം നടത്തുമെന്നും അറിയിക്കുന്നു.

Post a Comment

Previous Post Next Post