o ദേശീയ അനുഭവാധിഷ്ഠിത ജ്ഞാന പദ്ധതിയിൽ പങ്കെടുത്ത് മയ്യഴിയുടെ അഭിമാനമായി ആദിമ മനോജും ഇമയ് പാർവണും
Latest News


 

ദേശീയ അനുഭവാധിഷ്ഠിത ജ്ഞാന പദ്ധതിയിൽ പങ്കെടുത്ത് മയ്യഴിയുടെ അഭിമാനമായി ആദിമ മനോജും ഇമയ് പാർവണും

 *ദേശീയ അനുഭവാധിഷ്ഠിത ജ്ഞാന പദ്ധതിയിൽ പങ്കെടുത്ത് മയ്യഴിയുടെ അഭിമാനമായി ആദിമ മനോജും ഇമയ് പാർവണും.*



മാഹി: കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം ഗുജറാത്തിലെ മെഹ്സാന ജില്ലയിൽ വാദ് നഗറിൽ സംഘടിപ്പിച്ച ഒരാഴ്ച നീണ്ടുനിന്ന സഹവാസക്യാമ്പിൽ 'അനുഭവാധിഷ്ഠിത ജ്ഞാന പദ്ധതിയിൽ' പങ്കെടുത്ത് വൈദഗ്ധ്യം നേടിയ  പത്താം ക്ലാസ്സ് വിദ്യാർഥികളായ  ആദിമ മനോജ് (പി.എം.ശ്രീ ഐ.കെ. കുമാരൻ ഹയർ സെക്കൻഡറി സ്കൂൾ)ഇമയ് പാർവ്വൺ ( എക്സൽ പബ്ലിക്ക് സ്കൂൾ) എന്നിവർ മയ്യഴിയുടെ അഭിമാന താരങ്ങളായി.


 എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിൻ്റെയും അടിസ്ഥാനത്തിൽ ഇരുപതോളം വിദ്യാർഥികളാണ് സഹവാസ ക്യാമ്പിൽ പങ്കെടുക്കാൻ അർഹത നേടിയത്.


ചരിത്രം, ഭൂമിശാസ്ത്രം, വാസ്തുവിദ്യ, ഗണിതം ഭാഷ, സാഹിത്യം സംസ്കാരം തുടങ്ങി വിവിധ മേഖകളിലുള്ള ജ്ഞ്നാർജ്ജനവും ഒപ്പം യോഗ, പ്രാദേശിക കളിപ്പാട്ട നിർമ്മാണം, കായിക വിനോദം തുടങ്ങിയവയിലും പ്രാവീണ്യം നേടാൻ ക്യാമ്പ് വിദ്യാർഥികൾക്ക് സഹായകമായി.

Post a Comment

Previous Post Next Post