മുക്കാളിമത്സ്യമാർക്കറ്റിനുമുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
അഴിയൂർ : മുക്കാളിയിലെ മത്സ്യമാർക്കറ്റ് പണി പൂർത്തിയാക്കിയിട്ടും പൊതു ജനങ്ങൾക്ക് തുറന്ന് കൊടുക്കാതെയുള്ള പഞ്ചായത്തിന്റെ കെടുകാര്യ സ്ഥതചൂണ്ടി കാണിച്ചു കൊണ്ട് DYFI ചോമ്പാൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കാളിമത്സ്യമാർക്കറ്റിനുമുകളിൽ റീത്ത് വെച്ച് പ്രതിഷേധിച്ചു.
ഉത്സവക്കാലത്തു പോലും പൊതു ജനങ്ങൾഏറെ ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട് അനധികൃതമായി ടാർപ്പായ കെട്ടിയാണ് ഇപ്പോൾ വിൽപ്പന ഇത് മൂലം അപകടങ്ങൾ കൂടാനും സാധ്യതയേറെയാണ്.
പഞ്ചായത്തിൽ ഇത്തരത്തിലുള്ള നിരവധിയായ പ്രശ്നങ്ങൾ ചൂണ്ടികാണിച്ചു കൊണ്ട് DYFI അഴിയൂർ-ചോമ്പാൽ കമ്മിറ്റികൾ സംയുക്ത മായി
അഴിയൂർ പഞ്ചായത്ത് നവീകരണ
അഴിമതി, പൊതുശമാശാനം, ബഡ്സ്സ്കൂൾ, മിനിസ്റ്റെഡിയം, മത്സ്യമാർക്കറ്റ്,CDS നോടുള്ള അവഗണന,
തുടങ്ങിയ പൊതു പ്രശ്നങ്ങൾക്ക് വേണ്ടി പോസ്റ്റർ പ്രചാരണവും പ്രസ്ഥാവനകളും വന്നിരുന്നു.
തുടർ വിഷയങ്ങൾ ഏറ്റെടുത്ത് കൊണ്ട് ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്ന് അറിയിച്ചു.
പരിപാടിയിൽ മേഖലാ സെക്രട്ടറി അഫ്നാസ് എൻ.വി ഉത്ഘാടനം ചെയ്തു വിപിൻ. കെ അധ്യക്ഷതയും സിവിൻ നാദ് ബ്ലോക്ക്‌ഓഫീസ് നന്ദിയും പറഞ്ഞു

Post a Comment