*വ്യാജവാർത്ത - മാതൃഭൂമി ചാനലിനെതിരെ പരാതി നല്കി മാഹിയിലെ പോലീസുകാരൻ*
മാഹി: ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതി ഷാഫിയുമായി പെരുന്നാൾവിരുന്നിൽ പങ്കെടുത്തതായി മാതൃഭൂമി ചാനലിൽ വന്ന വ്യാജവാർത്തയ്ക്കെതിരെ മാഹിയിലെ ഗ്രേഡ് എ എസ് ഐ ഉന്നത ഉദ്യോഗസ്ഥർക്ക് പരാതി നല്കി.
ഏപ്രിൽ 15 നാണ് ഇത് സംബന്ധിച്ച വാർത്ത മാതൃഭൂമി ചാനൽ പുറത്ത് വിട്ടത്.
ടി പി വധക്കേസ് പ്രതി ഷാഫി നടത്തിയ പെരുന്നാൾ വിരുന്നിൽ മാഹിയിലെ പോലീസ് ഉദ്യോഗസ്ഥൻ പങ്കെടുത്തു എന്നായിരുന്നു വാർത്ത.
ഷാഫിയുമായി പെരുന്നാൾവിരുന്നിൽ പങ്കെടുത്ത പോലീസുകാരനെ മാഹി പോലീസ് സൂപ്രണ്ട് ക്രൈം സ്ക്വാഡിൽ നിന്നും ആംഡ് പോലീസിലേക്ക് സ്ഥലം മാറ്റി എന്നും വാർത്തയിൽ പറയുന്നുണ്ട്.
എന്നാൽ മാഹി പോലീസ് സൂപ്രണ്ട് ഇക്കാര്യം നിഷേധിച്ചു.
വാർത്ത വ്യാജമാണെന്ന് മനസിലായതോടെ വാർത്ത പിൻവലിച്ചെങ്കിലും,സത്യാവസ്ഥ അന്വേഷിക്കാതെ വ്യാജവാർത്തകൾ നല്കി പോലീസുകാരുടെ മനോവീര്യം തകർക്കുന്ന വാർത്ത നല്കിയ ചാനാലിനെതിര പോലീസുകാരൻ നിയമനടപടിയുമായി മുന്നോട്ട് പോവുകയായിരുന്നു.


Post a Comment