പി രാഘവൻ മാസ്റ്ററെ അനുസ്മരിച്ചു
ചോമ്പാല: കോൺഗ്രസ് നേതാവും . ചോമ്പാലീ ലെ സാമൂഹിക സംസ്ക്കാരിക സ്പോർട്സ് രംഗത്തെ നിറസാന്നിധ്യവുമായ പി.രാഘവൻ മാസ്റ്ററുടെ രണ്ടാം ചരമവാർഷികം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സമുചിതമായി ആചരിച്ചു.സ്മൃതികുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ സമ്മേളനവും നടന്നു. കെ പി സിസി അംഗം അഡ്വ ഐ. മൂസ്സ ഉദ്ഘാടനം ചെയ്തു. സംഘ പരിവാറിന് അപ്രിയമായ കാര്യങ്ങ ൾ സിനിമയിൽ ആവിഷ്കരിച്ചതോടെ അത്തരം സീനുകൾ വെട്ടിമാറ്റുന്ന സമീപനമാണ് കേന്ദ്രം ഭരിക്കുന്ന ഫാസിസ്റ്റ് ഗവർമെൻറ് സ്വീകരിച്ചു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ബ്ലോക്ക് സെക്രട്ടറി കെ.പി. വിജയൻ അദ്ധ്യക്ഷതവഹിച്ചു. അച്ചുതൻ പുതിയെടുത്ത് , കോട്ടയിൽ രാധാകൃഷ്ണൻ , പി.അശോകൻ,, പറമ്പത്ത് പ്രഭാകരൻ , സി കെ വിശ്വനാഥൻ, ബാബു ബാലവാടി, ടി സി രാമചന്ദ്രൻ ,പ്രദീപ് ചോമ്പാല, എ ടി മഹേഷ്, എൻ. ധനേഷ്, പുരുഷു രാമത്ത്, പി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.

Post a Comment