o പഹൽഗാമിലെ ഭീകാരാക്രമണം - വിദ്വേഷ പ്രചാരണം നടത്തിയ മാഹി യൂത്ത് കോണ്ഗ്രസ് പ്രസിഡണ്ട് അറസ്റ്റിൽ
Latest News


 

പഹൽഗാമിലെ ഭീകാരാക്രമണം - വിദ്വേഷ പ്രചാരണം നടത്തിയ മാഹി യൂത്ത് കോണ്ഗ്രസ് പ്രസിഡണ്ട് അറസ്റ്റിൽ

 *പഹൽഗാമിലെ ഭീകാരാക്രമണം - വിദ്വേഷ പ്രചാരണം നടത്തിയ മാഹി യൂത്ത് കോണ്ഗ്രസ് പ്രസിഡണ്ട് അറസ്റ്റിൽ* 



മാഹി: പഹൽഗാമിലെ ഭീകാരാക്രമണവുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ  വിദ്വേഷ പ്രചരണം  നടത്തിയ മാഹി യൂത്ത് കോണ്ഗ്രസ് പ്രസിഡണ്ടിനെതിരെ മാഹി പോലീസ് രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തു


മാഹി ചാലക്കര സ്വദേശിയും , മാഹി മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ടുമായ  കെ പി രെജിലേഷിൻ്റെ പേരിലാണ് മാഹി പോലീസ് നടപടി സ്വീകരിച്ചത്.

തുടർന്ന് മാഹി സി ഐ അനിൽ കുമാറിൻ്റെ നേതൃത്വത്തിൽ പള്ളൂർ എസ് എച്ച് ഒ- സി വി  റെനിൽ കുമാറും സംഘവും 

രെജിലേഷിനെ അറസ്റ്റ് ചെയ്തു

ബി ജെ പി മാഹി മണ്ഡലം പ്രസിഡണ്ട് പ്രബീഷ് കുമാറിൻ്റെ പരാതിയിലാണ് പോലീസ് കേസെടുത്തത്

രജിലേഷിൻ്റെ വിദ്വേഷ പ്രചരണത്തിനെതിരെ ഫേസ് ബുക്കിൽ വ്യാപകമായ പ്രതിഷേധമുണ്ടായി

അന്വേഷണമാവശ്യപ്പെട്ട് 

മാഹിയിൽ ബി ജെ പി മണ്ഡലം കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി


സംഭവത്തെത്തുടർന്ന് രജിലേഷിനെ യൂത്ത് കോൺഗ്രസ് സ്ഥാനത്ത് നിന്നും മാറ്റിയതായി മാഹി മണ്ഡലം കോൺഗ്രസ് കമ്മിറ്റി അറിയിച്ചു. സംഭവത്തിൽ 

രജിലേഷിനെതിരെ പുതുച്ചേരി, ദില്ലി , യു പി എന്നിവിടങ്ങളിലും കേസെടുത്തതായാണ് അറിവ്

ഏഴ് വർഷം മുതൽ ജീവപര്യന്തം വരെ തടവ് ലഭിക്കാവുന്നതാണ് കുറ്റം

Post a Comment

Previous Post Next Post