വിഷു ആഘോഷത്തിനായി ഹാജിക്കയുടെ ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.
പന്തക്കൽ: ഇടയിൽ പീടികയിലെ കാദിയാറവിട അസീസ് ഹാജിക്ക വിഷു ആഘോഷത്തിനായി അർഹതപ്പെട്ട 30 കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു.പള്ളുരിലെ മൂന്നങ്ങാടി, കൊയ്യോട്ട് തെരു എന്നീ പ്രദേശങ്ങളിലെ കുടുംബങ്ങൾക്കാണ് ഭക്ഷ്യക്കിറ്റ് നൽകിയത്. റമദാൻ കാലത്ത് ഈ ജീവകാരുണ്യ പ്രവർത്തകൻ നോമ്പ് തുറയും സംഘടിപ്പിക്കാറുണ്ട്.അസീസ് ഹാജിയുടെ മകൻ നാസർ, പള്ളുരിലെ ശിവൻ തിരുവങ്ങാട് എന്നിവർ കിറ്റ് വിതരണത്തിന് നേതൃത്വം നൽകി.

Post a Comment