*മാഹി കോളേജ്: ഡ്രോൺ ടെക്നോളജിയിൽ പരിശീലനം നല്കി*
മാഹി മഹാത്മാഗാന്ധി ഗവ.ആർട്സ് കോളേജിലെ വിദ്യാർത്ഥികൾക്ക് ഡ്രോൺ ടെക്നോളജിയിൽ പ്രായോഗിക പരിശീലനം നല്കി. പോണ്ടിച്ചേരി എൻജിനിയറിംഗ് കോളേജ് ഫൗണ്ടേഷൻ്റെയും അടൽഇൻകുബേഷൻ സെൻ്ററിൻ്റെയും നേതൃത്തിൽ രണ്ടു ദിവസങ്ങളിലായിട്ട് സൗജന്യമായിട്ടാണ് ഡ്രോൺ നിർമ്മാണം മുതൽ പറത്തുന്നതു വരെയുള്ള പരിശീലനം നല്കിയത്. ഹയർ & ടെക്നിക്കൽ എഡ്യുക്കേഷണൽ ഡയറക്ടറേറ്റ് മുഖാന്തരം നടന്ന പരിശീലന പരിപടിയിൽ അരുണൻ, നവീൻ എന്നിവർ ക്ലാസ്സെടുത്തു. കോളേജ് പ്രിൻസിപ്പാൾ ഡോ.കെ.കെ.ശിവദാസൻ, അസി.പ്രൊഫസർ ടി.ഷിജിത്ത് എന്നിവർ നേതൃത്വം നല്കി.
Post a Comment