*എം ജി എസ്സ് ,ഷാജി എൻ കരുൺ അനുശോചനം*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതി പ്രവർത്തക സമിതി യോഗം കഴിഞ്ഞ ദിവസം അന്തരിച്ച പ്രശസ്ത ചരിത്രകാരൻ ശ്രീ.എം.ജി.എസ്സ് .നാരായണൻ്റെയും ഇന്നലെ നമ്മെ വിട്ടുപിരിഞ്ഞ മലയാള ചലച്ചിത്ര ലോകത്തെ വിസ്മയവും കേരളാ ചലചിത്ര വികസന കോർപ്പറേഷൻ ചെയർമാനും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന പ്രസിഡൻ്റുമായ ഷാജി.എൻ.കരുണിൻ്റെയും നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി.
മാഹി സ്പോർട്സ് ക്ലബ്ബ് ഹാളിൽ ചേർന്ന യോഗത്തിൽ ക്ലബ്ബ് 'പ്രസിഡൻ്റ് ശ്രീ.നികിലേഷ് കെ.സി, അനിൽ വിലങ്ങിൽ, ചന്ദ്രൻ ചേന്നോത്ത്, പി.എ.പ്രദീപ് കുമാർ, വിനയൻ പുത്തലം ,ശശിധരൻ പാലേരി, ശ്രീകുമാർ ഭാനു എന്നിവർ സംസാരിച്ചു..
Post a Comment