ഓപ്പൺജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്തു
ഓപ്പൺ ജിമ്മിന്റെ ശിലാഫലകം തകർത്തതായി പരാതി അഴിയൂർ:ചോമ്പാൽ മിനിസ്റ്റേഡിയത്തിൽ സ്ഥാപിച്ച ഓപ്പൺജിം ഉദ്ഘാടനത്തിന്റെ ശിലാഫലകം തകർത്തു. കഴിഞ്ഞ ദിവസം രാത്രിയാണ് കെ.കെ രമ എം എൽ എ ഉദ്ഘാടനം നടത്തിയത്തിന്റെ ശില ഫലകം അടിച്ച് തകർത്തത്. കുട്ടികൾകൾക്കും യുവജനങ്ങൾക്കും.. പ്രായ വ്യാത്യാസമില്ലാതെ എല്ലാവരും ഏറെ പ്രാധന്യത്തോടെ ഉപയോഗിക്കുകയും നോക്കി കാണുകയും ചെയ്യുന്ന ഒരു സംവിധാനത്തിന് നേരെയാണ് സാമൂഹ്യ വിരുദ്ധരുടെ അഴിഞ്ഞാട്ടം. ജീമ്മിലെ സ്പോർട്ട്സ് ഉപകരണങ്ങൾ നശിപ്പിച്ചിട്ടില്ല.സംഭവത്തിൽ
ചോമ്പാൽ മിനി സ്റ്റേഡിയം
ഓപ്പൺജിം കൂട്ടായ്മ പ്രതിഷേധിച്ചു. ഇരുട്ടിന്റെ മറവിൽ കെ കെ രമ എം എൽ എ ഉദ്ഘാടനം നടത്തിയ ജിമ്മിന്റ ശില ഫലകം തകർത്തവർക്ക് എതിരെ നടപടിയെടുക്കണമെന്ന് ഗ്രാമ പഞ്ചായത്ത് അംഗം കവിത അനിൽകുമാർ , കോൺഗ്രസ്സ് അഴിയൂർ മണ്ഡലം പ്രസിഡണ്ട് പി ബാബുരാജ്, താലൂക്ക് വികസന സമിതി അംഗം പ്രദീപ് ചോമ്പാല എന്നിവർ ആവശ്യപ്പെട്ടു.
Post a Comment