ട്രാഫിക് ബൂത്ത് തുറന്നു
മാഹി ..ഈസ്റ്റ് പള്ളൂർ ബൈപ്പാസ് സിഗ്നലിന് സമീപം ട്രാഫിക് ബൂത്ത് മാഹി പൊലീസ് സൂപ്രണ്ട് ജി ശരവണൻ ഉദ്ഘാടനം ചെയ്‌തു
ബൂത്തിന്റെ താക്കോൽ എക്സൽപബ്ലിക്‌സ്‌കൂൾഎക്സൽ പബ്ലിക് സ്കൂൾ മാനേജിങ്ങ് ട്രസ്റ്റി പ്രൊഫസർ ഡോക്ടർ പി രവീന്ദ്രൻ മാഹി എസ് പി ജി ശരവണന് കൈമാറി
മാഹി സർക്കിൾ ഇൻസ്പെക്ടർ പി എ അനിൽകുമാർ, മാഹി എസ് ഐ അജയകുമാർ, പള്ളൂർ എസ് ഐ റെനിൽകുമാർ, ട്രാഫിക് എസ്.ഐ മാരായ പ്രസാദ്, ഉമേഷ് ബാബു, ബിജോയ്, സ്പെഷ്യൽ ബ്രാഞ്ച് എസ് ഐ പ്രദീപൻ,എക്‌സൽ പബ്ലിക് സ്കൂൾ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ പി പി വിനോദൻ എന്നിവർ പങ്കെടുത്തു
മാഹി എക്സൽ പബ്ലിക് സ്കൂൾ നിർമ്മിച്ചു നൽകിയതാണ് ട്രാഫിക്ക് ബൂത്ത്

Post a Comment