o ആത്മ വിശുദ്ധിയുടെ നിറവിൽ ഈദ് ആഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും
Latest News


 

ആത്മ വിശുദ്ധിയുടെ നിറവിൽ ഈദ് ആഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും

 *ആത്മ വിശുദ്ധിയുടെ നിറവിൽ ഈദ് ആഘോഷവും ലഹരി വിരുദ്ധ പ്രതിജ്ഞയും* .



പുന്നോൽ: പരിശുദ്ധ റമദാൻ വ്രതത്തിന് സമാപ്തി കുറിച്ച് ആത്മ വിശുദ്ധിയുടെ നിറവിൽ ചെറിയ പെരുന്നാൾ നമസ്കാരം പുന്നോൽ ഈദ് ഗാഹിൽ നടന്നു. പെരുന്നാൾ നമസ്കാരത്തിനും ഖുതുബക്കും ഡോ. ഇസ്മായിൽ കരിയാട് നേതൃത്വം നൽകി. 

ഐ.എസ്.എം സംസ്ഥാന കമ്മിറ്റിക്ക്‌ കീഴിൽ നടക്കുന്ന നല്ല കേരളം പദ്ധതിയുടെ ഭാഗമായി "അരാജക വാദം തിരുത്തണം.., ലഹരിയെ തുരത്തണം" ക്യാമ്പയിൻ ഭാഗമായി ഈദ് ഗാഹിൽ ലഹരി വിരുദ്ധ പ്രതിജ്ഞ നടത്തി, കെ.എൻ.എം. മർകസുദഅവ തലശ്ശേരി മണ്ഡലം പ്രസിഡന്റ് റബീസ് പുന്നോൽ പ്രതിജ്ഞ ചൊല്ലി കൊടുത്തു.. സ്ത്രീകളും കുട്ടികളും അടക്കം നല്ല ജനാവലി ഈദ് ഗാഹിൽ എത്തിയിരുന്നു.

Post a Comment

Previous Post Next Post