വേലായുധൻ മൊട്ട -സ്പിന്നിങ്ങ് മിൽ റോഡ് റീടാർ ചെയ്യണം
ന്യൂ മാഹി: പെരിങ്ങാടി വേലായുധൻ മൊട്ട ചിക്കൻ കടയ്ക്ക് സമീപത്തിലൂടെ കടന്നുപോവുന്ന വേലായുധൻ മൊട്ടയിൽ നിന്ന് സ്പിന്നിങ്ങ് മിൽ റോഡിൽ ചേരുന്ന റോഡിൽ കുടിവെള്ള പൈപ്പ് ഇടുന്ന പ്രവൃത്തി നടത്തിയതിനെത്തുടർന്ന് റോഡ് തകർന്നിരിക്കുകയാണ് കാൽനടയാത്രികർക്കും വാഹന യാത്രികർക്കും യാത്ര ക്ലേശം നേരിടുന്നു. വേനൽ മഴ കനത്താൽ യാത്രയോഗ്യമല്ലാതാകും എത്രയും വേഗം ടാറിങ്ങ് പ്രവൃത്തി നടത്തി യാത്ര ദുരിതം അവസാനിപ്പിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം
Post a Comment