മൂഴിക്കര അന്തോളി മലയിൽ അടിക്കാടിന് തീപിടിച്ചു
മാഹി: മൂഴിക്കര അന്തോളി മലയിൽ അടിക്കാടിന് തീപ്പിടിച്ചു. ഇന്നലെ ഉച്ചയ്ക്ക് 3 നായിരുന്നു സംഭവം . പ്രദേശത്തുകാർ തീ കെടുത്താൻ ശ്രമിച്ചെങ്കിലും ആളി പടർന്നതോടെ തലശ്ശേരി അഗ്നിശമന സേനയിൽ വിവരമറിയിക്കുകയായിരുന്നു. മലയിലേക്ക് പുതിയ റോഡ് നിർമ്മിച്ചതിനാൽ ഫയർ ഫോഴ്സിന് കുന്നിൽ മുകളിൽ എത്താൻ കഴിഞ്ഞതിനാൽ തീ പടരുന്നത് ഒഴിവായി. അഗ്നിശമന സേന മണിക്കൂറുകളോളം പ്രവർത്തിച്ചാണ് തീ അണച്ചത്
Post a Comment