o കടത്തനാട്ടങ്കം 2025 വെബ് സൈറ്റ് പ്രകാശനം; കെ. കെ.രമ എം.എൽ.എ നിർവ്വഹിച്ചു
Latest News


 

കടത്തനാട്ടങ്കം 2025 വെബ് സൈറ്റ് പ്രകാശനം; കെ. കെ.രമ എം.എൽ.എ നിർവ്വഹിച്ചു


*കടത്തനാട്ടങ്കം 2025 വെബ് സൈറ്റ് പ്രകാശനം; കെ. കെ.രമ എം.എൽ.എ നിർവ്വഹിച്ചു



ചോമ്പാല:: വടകര ബ്ലോക്ക്  പഞ്ചായത്തിൻ്റെ നേതൃത്വത്തിൽ മെയ് 3 മുതൽ ചോമ്പാൽ മിനി സ്റ്റേഡിയത്തിൽ  വെച്ച് നടക്കുന്ന കടത്താനാട്ടങ്കത്തിന്റെ വെബ്സൈറ്റ്  പ്രകാശനം കെ.കെ രമ എം എൽ എ  നിർവ്വഹിച്ചു. കളരി ചരിത്രം വിദ്യാർത്ഥികൾക്ക്  പഠിക്കാൻ സിലബസ്സിൽ  ഉൾപെടുത്തണമെന്ന് എം എൽ എ പറഞ്ഞു. സംസ്ക്കാരിക വകുപ്പ് , ഫോക്‌ലോർ അക്കാദമി  ചോമ്പാൽ മഹാത്മ വായനശാല എന്നിവയുടെ സഹകരണത്തോടെയാണ്  പരിപാടി നടത്തുന്നത്. വടകര ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡണ്ട് കെ.പി ഗിരിജ , ഫെസിവൽ ഡയറക്ടർ പി.വി. ലവ് ലിൻ, ഡോ.ആർ.കെ സുനിൽ, കെ.കെ  ജയചന്ദ്രൻ, എ.കെ.ഗോപാലൻ , കെ.പി  സൗമ്യ,  നിജിൻ ലാൽ, മധു ഗുരുക്കൾ ,  വി.മധുസുദനൻ ,എം പി ബാബു, ഹാരിസ് മുക്കാളി, പ്രദീപ് ചോമ്പാല, എ.ടി ശ്രീധരൻ, കെ.പി വിജയൻ , വി .പി  പ്രകാശൻ , കെ എം സത്യൻ, കെ.പി .ഗോവിന്ദൻ , മങ്ങാട്ട് കുഞ്ഞി മൂസ്സ ഗുരിക്കൾ എന്നിവർ സംസാരിച്ചു.

                              

                  

Post a Comment

Previous Post Next Post