സർഗ്ഗസന്ധ്യയായി 2025
പാറാൽ : പൊതുവാച്ചേരി വെസ്റ്റ് എൽ.പി.സ്കൂൾ 108-ാം വാർഷികം സർഗ്ഗസന്ധ്യയായി 2025 ഏപ്രിൽ 3 നു വ്യാഴാഴ്ച ആഘോഷിക്കും.
വൈകുന്നേരം അഞ്ചു മണിക്ക് നടക്കുന്ന സമ്മളനത്തിൽ കേരള രഞ്ജി ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ അക്ഷയ് ചന്ദ്രൻ ഉദ്ഘാടനം ചെയ്യും.
ടി. ഗീത(മുൻസിപ്പൽ കൗൺസിലർ)
ഇ.പി.സുജാത(എ.ഇ.ഒ), ടി.പ്രിയ എന്നിവർ വിശിഷ്ടാതിഥികളാവും.
വേൾഡ് കരാട്ടെ ഫെഡറേഷൻ കോച്ചായി അംഗീകാരം ലഭിച്ച സെൻസായ് വിനോദു കുമാർ, യു.എസ്.എസ് ജേതാവ് കെ.ടി. അർഷിമ എന്നിവരെ ചടങ്ങിൽ ആദരിക്കും.
തുടർന്ന് അംഗനവാടി തലം മുതലുള്ള വിദ്യാർഥികളും രക്ഷിതാക്കളും അധ്യാപകരും പൂർവ്വ വിദ്യാർഥികളും അവതരിപ്പിക്കുന്ന വൈവിധ്യമാർന്ന കലാപരിപാടികളും ഗാനമേളയും അരങ്ങേറും.

Post a Comment