o നിഴൽ രഹിത ദിനം: 20 ന് മാഹിയിൽ വിവിധ പരിപാടികൾ
Latest News


 

നിഴൽ രഹിത ദിനം: 20 ന് മാഹിയിൽ വിവിധ പരിപാടികൾ

 നിഴൽ രഹിത ദിനം: 20 ന് മാഹിയിൽ വിവിധ പരിപാടികൾ



മയ്യഴി: പുതുച്ചേരി വിദ്യാഭ്യാസ വകുപ്പും സമഗ്ര ശിക്ഷയും പോണ്ടിച്ചേരി സയൻസ് മിഷനും ചേർന്ന് മാഹിയിൽ 20 ന് നിഴൽ രഹിത ദിനത്തിൽ വിവിധ പരിപാടികൾ നടത്തുന്നു. പുതുച്ചേരിയിൽ 21 നാണ് നിഴൽരഹിത ദിനം.

മാഹിയിൽ ഞായറാഴ്ച രാവിലെ 11 മുതൽ ഒന്ന് വരെ പള്ളൂർ വി.എൻ.പി.ജി.എച്ച്.എസ്.എസ്.സ്കൂളിൽ - ശാസ്ത്രീയ നിഴൽ നിരീക്ഷണം നടത്തുന്നു. വർഷത്തിൽ രണ്ട് ദിവസമാണ് നിഴലില്ലാത്ത ദിവസം സംഭവിക്കുന്നത്. ഏപ്രിൽ 20നും ആഗസ്ത് 20 നുമാണ് നിഴൽരഹിത ദിനങ്ങൾ. വിദ്യാർഥികൾക്ക് പുറമെ രക്ഷിതാക്കളും നാട്ടുകാരും പരിപാടിയിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post