സ്‌കൂള്‍ 122ാം വാര്‍ഷികാഘോഷവും , യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു
വടകര: ചോമ്പാല്‍ നോര്‍ത്ത് എല്‍പി സ്‌കൂള്‍ 122ാം വാര്‍ഷികാഘോഷവും സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന പ്രധാനധ്യാപിക സരളയ്ക്കുള്ള യാത്രയയപ്പ് സമ്മേളനവും സംഘടിപ്പിച്ചു. അഴിയൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് ആയിഷ ഉമ്മര്‍ ഉദ്ഘാടനം ചെയ്തു.
വാര്‍ഡ് അംഗം പ്രമോദ് മാട്ടാണ്ടി അധ്യക്ഷനായി. എ എം ലിഷ റിപ്പോര്‍ട്ട് അവതരണം നടത്തി. . വാര്‍ഡ് അംഗം കവിത അനില്‍കുമാര്‍, സുജിത്ത് പുതിയോട്ടില്‍ , ഉനൈസ് മാളിയേക്കല്‍ എന്നിവര്‍ സംസാരിച്ചു. പ്രധാനധ്യാപിക സരള ടീച്ചര്‍ മറുപടി പ്രസംഗം നടത്തി. സക്കീന ടീച്ചര്‍ സ്വാഗതവും പി ടി എ പ്രസിഡണ്ട് സയന നന്ദിയും പറഞ്ഞു. പ്രീപ്രൈമറി കുട്ടികള്‍ക്കുള്ള എന്‌ഡോവ്‌മെന്റ് വിതരണവും ചടങ്ങില്‍ നടന്നു. രക്ഷിതാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും കലാപരിപാടികളും അരങ്ങേറി.

Post a Comment