*സുന്നി സ്റ്റുഡൻസ് ഫെഡറേഷൻ ( SSF ) സ്നേഹ സദനിലും, മാഹി ഓൾഡ് ഐജ് ഹോമിലും പെരുന്നാൾ ഭക്ഷണ കിറ്റ് നൽകി.*
SSF മഞ്ചക്കൽ യൂനിറ്റ് മാഹി സ്നേഹ സദനിലും, ഓൾഡ് ഐജ് ഹോമിലും പെരുന്നാൾ കിഴി വിതരണം ചെയ്തു.*
*സ്കൂൾ അവധിയായതിനാൽ സ്നേഹ സദൻ ജീവനക്കാരി ഗീതയുടെ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ കേരളാ സംസ്ഥാന നദീജല സംരക്ഷണ സമിതി വൈസ് ചെയർപേഴ്സണും എഴുത്തുകാരിയുമായ സി കെ രാജലക്ഷ്മിയും, കനോത്ത് ഗീതയും ചേർന്ന് നാസർ മണ്ടോളിയിൽ നിന്ന് പെരുന്നാൾ കിഴി ഏറ്റുവാങ്ങി.*
*ഓൾഡ് ഐജ് ഹോമിൽ വെച്ച് നടന്ന ചടങ്ങിൽ വരക്കൂൽ സുബൈർ ഹാജിയിൽ നിന്ന് ജീവനക്കാരായ ശശിധരനും, ശ്രീജയും ചേർന്ന് പെരുന്നാൾ കിഴി ഏറ്റുവാങ്ങി. ചടങ്ങിൽ പി പി റിയാസ് മാഹി, സാദിഖ് എ, SSF പ്രവർത്തകരായ മുഹമ്മദ് സൈദ്, മുഹമ്മദ് സഹീം, എന്നിവർ പങ്കെടുത്തു. SSF മഞ്ചക്കൽ യൂനിറ്റ് സെക്രട്ടറി മുഹമ്മദ് ജിയാസ് പുതിയ പുരയിൽ ചടങ്ങുകൾ നിയന്ത്രിച്ചു.*
*നേരത്തേ SSF ന്റെ കണ്ണൂർ ജില്ലയിലെ 666 യൂനിറ്റുകളിൽ നിന്ന് ഏറ്റവും കൂടുതൽ പെരുന്നാൾ കിഴി വിതരണം ചെയ്തതിന് മഞ്ചക്കൽ യൂനിറ്റിനെ മികച്ച യൂനിറ്റായി തിരഞെടുത്തിരുന്നു.*

Post a Comment