*നിരോധിത പുകയില ഉൽപ്പന്നങ്ങളുമായി അറസ്റ്റിൽ*.
മാഹി : നിരോധിത പുകയില ഉൽപന്നങ്ങളുമായി വടകര സ്വദേശിയായ മുഹമ്മദ് റാഷീദ് എം.വി, അഴിയൂർ സ്വദേശീയായ ഷംസീർ എന്നിവര മാഹി സർക്കിൾ ഇൻസ്പെക്ടർ ആർ ഷൺമുഖത്തിൻ്റെ നേതൃത്വത്തിൽ മാഹി മെയിൻ റോഡിൽ ജവഹർ ലാൽ നെഹ്റു ഹയർസെക്കണ്ടറി സ്കൂളിന് അടുത്ത് വെച്ച് അറസ്റ്റ് ചെയ്തു. മാഹി പോലിസ് സ്റ്റേഷൻ എസ് എച്ച് ഒ കെ സി അജയകുമാർ, എ എസ് ഐമാരായ കിഷോർ കുമാർ, സതീശൻ എൻ , സുനിൽ പ്രശാന്ത് മഹേഷ് വി ,എ എസ് ഐ ശ്രീജേഷ് സി വി , ഹെഡ് കോൺസ്റ്റബിൾ രോഷിത്ത് പാറമേൽ, കോൺസ്റ്റബിൾമാരായ അനീത്ത് , സതീശ് തുടങ്ങിയവരും പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നു . മാഹി പോലീസ് സുപ്രണ്ട് ജി ശരണവണൻ്റെ നിർദ്ദേശ പ്രകാരം ലഹരിക്ക് എതിരെ നടത്തി വരുന്ന പ്രത്യേക പരിശോധനയ്ക്ക് ഇടയിലാണ് പ്രതിയായ മുഹമ്മദ് റാഷീദ് എം വി അറസ്റ്റിലായത് . ഇയാളിൽ നിന്നും 35 ബണ്ടിലിൽ ഹൻസ് പിടിച്ചെടുത്തു . മാഹി മേഖലയിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നവരുടെ പേരിൽ തക്ക നിയമ നടപടികൾ സ്വീകരിക്കുമെന്ന് മാഹി എസ് പി അറിയിച്ചു.

Post a Comment