o അന്തർദേശീയ വനദിനം ആചരിച്ചു
Latest News


 

അന്തർദേശീയ വനദിനം ആചരിച്ചു

 അന്തർദേശീയ വനദിനം ആചരിച്ചു 




ചാലക്കര: മാഹി മഹാത്മാഗാന്ധി ഗവ. ആർട്സ് കോളേജ്  സയൻസ് ഫോറവും ഇക്കൊ- ക്ലബ്ബും ചേർന്ന് അന്താരാഷ്ട്ര വനദിനം ആചരിച്ചു. വന്യജീവി ഫോട്ടോഗ്രാഫറും പ്രഭാഷകനും എഴുത്തുകാരനുമായ അസീസ് മാഹി ഉദ്ഘാടനം ചെയ്തു. -"വനതാളം ജീവനാളം" - സോദാഹരണ ക്ലാസും അദ്ദേഹം നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഡോ. കെ.കെ. ശിവദാസൻ അധ്യക്ഷത വഹിച്ചു. ഐ.ക്യു.എ.സി. കോ-ഓർഡിനേറ്റർ ഡോ. കെ.എം. ഗോപിനാഥൻ, ഡോ. ജി. പ്രദീപ്കുമാർ, ഡോ. ശശികല എന്നിവർ സംസാരിച്ചു. വിവിധ മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനങ്ങൾ അസീസ് മാഹി വിതരണം ചെയ്തു.

Post a Comment

Previous Post Next Post