അഴിയൂർ പഞ്ചായത്ത് ഭരണം അട്ടിമറിക്കാമെന്നത് വ്യാമോഹം മാത്രം.
അഴിയൂർ:
എസ് ഡി പി ഐ യുമായി ചേർന്ന് സി പി എം അഴിയൂർ ഗ്രാമ പഞ്ചായത്ത് ഭരണം അട്ടിമറിക്കമെന്നത് വെറും വ്യാമോഹം മാത്രമാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള പറഞ്ഞു. അഴിയൂർ പഞ്ചായത്തിൽ നടത്തുന്ന നുണ പ്രചരണത്തിന് എതിരെ പഞ്ചായത്ത് ഓഫിസിന് മുന്നിൽ ജനകീയ മുന്നണി നടത്തിയ നേര് അറിയിക്കൽ കൂട്ടായ്മ ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കയ്യേറ്റം നടത്തിയത് പ്രതിഷേധാർഹമാണ്. ജനകീയ മുന്നണി പഞ്ചായത്ത് ചെയർമാൻ കെ. അൻവർ ഹാജി അധ്യഷത വഹിച്ചു. ആർ എം പി സംസ്ഥാന സെക്രട്ടറി എൻ വേണു , യു.ഡി എഫ് നിയോജക മണ്ഡലം ചെയർമാൻ കോട്ടയിൽ രാധാകൃഷ്ണൻ , പ്രദീപ് ചോമ്പാല, ടി സി രാമചന്ദ്രൻ., പി ബാബുരാജ്, വി പി പ്രകാശൻ യുസഫ് കുന്നുമ്മൽ, ശശിധരൻ തോട്ടത്തിൽ , പി പി ഇസ്മായിൽ, പി കെ കാസിം, വി കെ അനിൽകുമാർ , സിറാജ് എം പി, ഹാരിസ് മുക്കാളി, സി സുഗതൻ , ബവിത്ത് തയ്യിൽ കെപി വിജയൻ, പി കെ കോയ. കെ പി രവീന്ദ്രൻ എന്നിവർ സംസാരിച്ചു.

Post a Comment