*പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലെ കവർച്ച :പ്രതിക്ക് തടവും പിഴയും*
മാഹി: പന്തക്കൽ പന്തോക്കാവ് അയ്യപ്പക്ഷേത്രത്തിലെ കവർച്ചയുൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ പത്തനംതിട്ട മലയോലപ്പുഴയിലെ കല്ലൂർ വിഷ്ണുവിനെയാണ് (32) മാഹി കോടതി 87 ദിവസത്തെ കഠിന തടവും 1000 രൂപ പിഴയും വിധിച്ചു
പിഴ അടച്ചില്ലെങ്കിൽ ഒരാഴ്ച്ച കൂടി തടവ് ശിക്ഷ അനുഭവിക്കണം
2024 നവംബറിലാണ് പന്തക്കൽ പന്തോക്കാവ് ക്ഷേത്രത്തിൽ മോഷണം നടന്നത്
തുടർന്ന് സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നതിനിടെ കാസർക്കോഡ് നിന്നും മോഷ്ടാവ് പോലീസ് പിടിയിലാവുകയായിരുന്നു
പള്ളൂർ എസ്.ഐ സി.വി. റെനിൽ കുമാർ, പന്തക്കൽ എസ്.ഐ പി. ഹരിദാസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്
Post a Comment