o തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും
Latest News


 

തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും

 തൊഴിലുറപ്പ് തൊഴിലാളികളുടെ മാർച്ചും ധർണ്ണയും




ന്യൂമാഹി : തൊഴിലുറപ്പ് പദ്ധതി തകർക്കാനുള്ള കേന്ദ്ര സർക്കാർ നയങ്ങൾ തിരുത്തുക, കേന്ദ്ര ബഡ്ജറ്റിൽ വെട്ടിക്കുറച്ച തൊഴിൽ ദിനങ്ങൾ പുന:സ്ഥാപിക്കുക, കൂലി കുടിശ്ശിക ഉടൻ അനുവദിക്കുക, തൊഴിൽ ദിനങ്ങളും ദിവസ വേതനവും വർദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ നേതൃത്വത്തിൽ  ന്യൂമാഹി പോസ്റ്റ് ഓഫീസിലേക്ക്  തൊഴിലുറപ്പ് തൊഴിലാളികൾ മാർച്ചും ധർണ്ണും സംഘടിപ്പിച്ചു. കെ ജയപ്രകാശൻ ഉദ്ഘാടനം ചെയ്തു. എ കെ പ്രീത അധ്യക്ഷത വഹിച്ചു. വി കെ രത്നാകരൻ,സി കെ പ്രകാശൻ,സി കെ റീജ എന്നിവർ സംസാരിച്ചു

Post a Comment

Previous Post Next Post