*അഴീക്കലിൽ തീരസംഗമം സംഘടിപ്പിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിന്റെയും കുടുംബശ്രീയുടേയും ആഭിമുഖ്യത്തിൽ അഴീക്കലിൽ വെച്ച് തീര സംഗമം സംഘടിപ്പിച്ചു. പരിപാടി തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ആർ. വസന്തൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ന്യൂ മാഹി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. സെയ്ത്തു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മഗേഷ്, പഞ്ചായത്ത് മെമ്പർ കെ. വത്സല, സിഡിഎസ് ചെയർപേഴ്സൺ കെ.പി. ലീല, വൈസ് ചെയർപേഴ്സൺ സി.വി. രജിത, കുടുംബശ്രീ മെമ്പർ സെക്രട്ടറി എം. അനിൽകുമാർ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സ്നേഹിത സർവ്വീസ് പ്രൊവൈഡർ ബേബി രഹന പദ്ധതി വിശദീകരണം നടത്തി. ട്രാൻസ് പേഴ്സൺ ടി.ജി. സന്ധ്യ ടോക് ഷോയിൽ പങ്കെടുത്തു. വാർഡ് മെമ്പർമാരായ കെ.എസ്. ഷർമിള, കെ. ഷീബ, വി.കെ. മുഹമ്മദ് തമീം, ടി.എ. ഷർമിരാജ്, സംഘാടകസമിതി കൺവീനർ സി.എച്ച്. പ്രിയ എന്നിവർ സംബന്ധിച്ചു. തീരദേശ വാർഡുകളിലെ കുടുംബശ്രീ അംഗങ്ങൾ, ഓക്സിലറി ഗ്രൂപ്പ് അംഗങ്ങൾ, ബാലസഭ അംഗങ്ങൾ, വയോജനങ്ങൾ എന്നിവരുടെ കലാപരിപാടികൾ അരങ്ങേറി.

Post a Comment