*ഹാർബർ സുരക്ഷ*
*ഇൻ്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു*
അഴിയൂർ : അഴിയൂർ ഗ്രാമ പഞ്ചായത്ത് - കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെ ആഭിമുഖ്യത്തിൽ ഹാർബർ പൊതുജനാരോഗ്യ സുരക്ഷയുടെ ഭാഗമായി ചോമ്പാല പുതിയ ഭഗവതി ക്ഷേത്ര ഹാളിൽ വെച്ച് ഇൻ്റർ സെക്ടറൽ മീറ്റിംഗ് സംഘടിപ്പിച്ചു
യോഗം വാർഡ് മെംബർ ലീലയുടെ അധ്യക്ഷതയിൽ അഴിയൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശശിധരൻ തോട്ടത്തിൽ ഉദ്ഘാടനം ചെയ്തു.
ഗവ. മെഡിക്കൽ ഓഫിസർ ഡെയ്സി പ്രവർത്തനറിപ്പോർട്ട് അവതരിപ്പിച്ചു.
വാർഡ് മെംബർമാരായ അനിഷ ആനന്ദസദനം, പ്രീത,അസി സിക്രട്ടറി സുനീർ, കോസ്റ്റൽ എസ് ഐ അബ്ദുൾ സലാം എന്നിവർ സംസാരിച്ചു.
ഹെൽത്ത് ഇൻസ്പെക്ടർ കെ.സി പ്രസാദ്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രദീപ്, ഹെൽത്ത് സൂപ്പർവൈസർ സതീഷ് എന്നിവർ സംബന്ധിച്ചു
ഹരിത കർമ്മസേന, ആശാ വർക്കർമാർ, കോസ്റ്റൽ പോലീസ്, ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്സ് എന്നിവർ പങ്കെടുത്തു
Post a Comment