മാഹി മേഖലയിലെ ഹോട്ടലുകളിലും തട്ടുകടകളിലും ആരോഗ്യ വകുപ്പിൻ്റെ വ്യാപക പരിശോധന.
പഴകിയ ഭക്ഷണപദാർഥങ്ങൾ വില്ക്കപ്പെടുന്നതായി വ്യാപക പരാതിയെ തുടർന്ന് മാഹി റീജണൽ അഡ്മിനിസ്രേറ്റർ ഡി.മോഹൻ കുമാറിൻ്റെ പ്രത്യേക ഉത്തരവ് പ്രകാരം ആരോഗ്യ വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖിൻ്റെ നിർദ്ദേശാനുസരണം പന്തക്കൽ, ഇടയിൽപീടിക, പള്ളൂർ, മാഹി മേഖലകളിൽ വ്യാപക പരിശോധന നടത്തി.നിരവധി ഹോട്ടലുകളിൽ നിന്നും പഴകിയ സാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു. ആരോഗ്യ വകുപ്പ് ടെക്നിക്കൽ ഓഫീസർ ടി.ശേഖർ, ഹെൽത്ത് അസിസ്റ്റൻ്റുമാരായ സി.കെ.രജുള, ശ്രീജിത എന്നിവരും എം.ഹരീന്ദ്രൻ എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.വരും ദിവസങ്ങളിലും കർശന പരിശോധന തുടരുമെന്ന് ഡപ്യൂട്ടി ഡയറക്ടർ ഡോ.എ.പി.ഇസ്ഹാഖ് പറഞ്ഞു.

Post a Comment