ദേശീയ പാതയിൽ ഉസ്സൻ മൊട്ടയിൽ വാഹനാപകടം
ന്യൂമാഹി: തലശ്ശേരി-മാഹി ദേശീയപാതയിൽ കുറിച്ചിയിൽ ഉസ്സൻ മൊട്ടയിൽ വാഹനാപകടം.
ബസ് കാറിലിടിച്ചാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ട് കാർ യാത്രികർക്ക് കാര്യമായ പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെയാണ് സംഭവം. കോഴിക്കോട് നിന്ന് തലശ്ശേരി ഭാഗത്തേക്ക് പോകുന്ന ലിമിറ്റഡ് സ്റ്റോപ്പ് ബസുകൾ നടത്തിയ മത്സര ഓട്ടത്തിനിടെയാണ് അപകടം. ഉസ്സൻമൊട്ടയിൽ നിന്ന് മാഹി ഭാഗത്തേക്ക് തിരിക്കുകയായിരുന്ന കാറിൽ ബസ്സിടിച്ച് കാറിൻ്റെ മുൻഭാഗം പൂർണ്ണമായും തകർന്നു.

Post a Comment