o പന്തോക്കൂലോത്ത് പ്രതിഷ്ഠാ വാർഷികോത്സവം
Latest News


 

പന്തോക്കൂലോത്ത് പ്രതിഷ്ഠാ വാർഷികോത്സവം

 പന്തോക്കൂലോത്ത് പ്രതിഷ്ഠാ വാർഷികോത്സവം



പന്തോക്കൂലോത്ത് പരദേവത- ഭഗവതി ക്ഷേത്രത്തിൽ പ്രതിഷ്ഠാ  വാർഷികോത്സവം എട്ട്, ഒൻപത് തീയ്യതികളിൽ നടക്കും.8 ന് വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പ്രാസാദ ശുദ്ധി ക്രിയകൾ,  പ്രതിഷ്ഠാ പൂജകൾ, തുടർന്ന് ഭഗവതി സേവയും, സർപ്പബലിയും. ഒൻപതിന് രാവിലെ നട തുറന്ന ശേഷം മഹാ ഗണപതി ഹോമം, മൃത്യുഞ്ജയ ഹോമം, കലശ പൂജ, നാഗത്തിന് നൂറും, പാലും കൊടുക്കൽ. ഉച്ചയ്ക്ക് പ്രസാദ സദ്യ നൽകും. രാത്രി അത്താഴ പൂജയോടെ സമാപനം.തന്ത്രി തെക്കിനിയേടത്ത് തരണനെല്ലൂർ പത്മനാഭനുണ്ണി നമ്പൂതിരി കാർമികത്വം വഹിക്കും

Post a Comment

Previous Post Next Post