തകർന്ന വൈദ്യുതി തൂൺ കെട്ടിയിട്ട നിലയിൽ
മാഹി. ചാലക്കര പോന്തയാട്ട് റോഡിൽ ലോറിയിടിച്ച് വൈദ്യുതി തൂൺ തകർന്നു . തകർന്ന് മൂന്ന് ദിവസം കഴിഞ്ഞിട്ടും തൂൺ മാറ്റുന്നതിന് പകരം അടിഭാഗം കെട്ടിയിട്ടിരിക്കുകയാണ്.
ചാലക്കര ഉസ്മാൻ ഗവ.ഹൈസ്ക്കൂൾ, ഗവ: പോളിടെക്നിക്ക്, മൈദ കമ്പനി തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് പോകുന്ന റോഡാണിത്. ജനനിബിഢമായ പ്രദേശവുമാണ്. വൈദ്യുതി വകുപ്പ് അധികൃതരോട് പരിസര വാസികൾ പരാതിപ്പെട്ടെങ്കിലും യാതൊരു നടപടിയുമുണ്ടായിട്ടില്ല.

Post a Comment