o എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു
Latest News


 

എൽ ഡി എഫ് അഴിയൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു

 എൽ ഡി എഫ്  അഴിയൂർ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു



അഴിയൂർ പഞ്ചായത്തിലെ പ്ലാൻ ക്ലർക്ക്  ക്ലർക്കായ വനിതാ ജീവനക്കാരിയെ  പഞ്ചായത്തിൽ വെച്ച് അപമാനിക്കുകയുണ്ടായ സംഭവത്തിൽ, ഭരണ സമിതി നടപടി തീരുമാനം നടപാക്കത്തതിൽ പ്രതിഷേധിച്ചു എൽ ഡി എഫ് പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു.ചോമ്പാല സി ഐ സിജുവിന്റെ നേതൃത്വത്തിൽ പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. ജീവനക്കാരിയുടെ പരാതിയിന്മേൽ മാർച്ച് 10 തിയ്യതി അനൌദ്യോഗിക യോഗം വിളിച്ച് ചേർക്കുകയും പ്ലാൻ ക്ലാർക്കിനെ പ്ലാനിംഗ് സെക്ഷനിൽ നിന്ന് മാറ്റാനായി തീരുമാനിക്കുകയും ചെയ്തിരുന്നു..  12 ന്  എൽ ഡി എഫ് മെമ്പർമാരുൾപ്പെടെ സെക്രട്ടറിയെ കാണുകയും എടുത്ത തീരുമാനം നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുകയുമുണ്ടായി. ഇപ്പോൾ മാറ്റാൻ പറ്റില്ല എന്ന് അറിയിച്ചതിൻ്റെ ഭാഗമായി പഞ്ചായത്തിലെ എൽ ഡി എഫ് നേതാക്കൾ പ്രസിഡന്റിനെയും സെക്രട്ടറിയെയും കാണുകയുണ്ടായി. സെക്രട്ടറിയും പ്രസിഡന്റും തീരുമാനം ഇപ്പോൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് അറിയിച്ചതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മെമ്പർമാർ സെക്രട്ടറിയെ ഉപരോധിച്ചിരുന്നു. ചോമ്പാല സർക്കിൾ ഇൻസ്പെക്റ്ററുടെ സാന്നിധ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ വെച്ച് ചർച്ച നടത്തുകയും  21ന്  മാറ്റമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ പഞ്ചായത്ത് ബോർഡ് മീറ്റിംഗ് വെക്കുകയും സെക്രട്ടറി ആർക്കും ചാർജ് കൊടുക്കാതെ മാറി നിൽക്കുകയും ചെയ്തു. മെമ്പർമാരുടെ ഉപരോധത്തെ തുടർന്നു മീറ്റിംഗ് നടന്നില്ല. 24 ന് എൽ ഡി എഫ് മെമ്പർമാർ പോലീസിൻ്റെ എടുത്ത തീരുമാനം നടപ്പിലാക്കാത്ത സെക്രട്ടറിയെ ഉപരോധിക്കാൻ തീരുമാനിച്ചു. ചാർജ് സെക്രട്ടറിയായ ജെ എസ്സിനെ ഉപരോധിച്ചു. വൈകുന്നേരത്തോടെ ചോമ്പാല പോലീസ് എൽ ഡി എഫ് മെമ്പർമാരെ അറസ്റ്റു ചെയ്തു. സെക്രട്ടറി പോലീസിന്റെ സാന്നിധ്യത്തിൽ പ്ലാൻ ക്ലർകിനെ സെക്ഷനിൽ നിന്ന്  മാറ്റും എന്ന് ഉറപ്പ് നൽകുകയുണ്ടായി. അതിന്റെ ഭാഗമായി പഞ്ചായത്ത് ഓഫീസ് എൽ ഡി എഫ് മെമ്പർമാരും അഴിയൂർ പഞ്ചായത്ത് എൽ ഡി എഫ് കമ്മിറ്റിയുടെയും നേതൃത്തത്തിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. സി പി ഐ എം ഏരിയാ സെക്രട്ടറി പി ശ്രീധരൻ ഉദ്ഘാടനം ചെയ്തു.കൈപ്പാട്ടിൽ ശ്രീധരൻ അധ്യക്ഷനായി. എടി ശ്രീധരൻ.പ്രമോദ് മട്ടാണ്ടി......എന്നിവർ സംസാരിച്ചു.

Post a Comment

Previous Post Next Post