*ബൊക്കാഷി ബക്കറ്റ് വിതരണം സംഘടിപ്പിച്ചു*
ന്യൂ മാഹി ഗ്രാമപഞ്ചായത്തിനെ സമ്പൂർണ്ണ ശുചിത്വ ഗ്രാമപഞ്ചായത്താക്കി മാറ്റുന്നതിന്റെ ഭാഗമായി ബൊക്കാഷി ബക്കറ്റ് വിതരണം സംഘടിപ്പിച്ചു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും ഉറവിട മാലിന്യ സംസ്കരണ സംവിധാനങ്ങൾ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തെ അടിസ്ഥാനമാക്കിയാണ് തൊണ്ണൂറ് ശതമാനം സബ്സിഡിയോടെ ബൊക്കാഷി ബക്കറ്റ്, റിംഗ് കമ്പോസ്റ്റ്, ജീബിൻ എന്നീ ഗാർഹിക മാലിന്യ സംസ്കരണ സംവിധാനങ്ങൾ പഞ്ചായത്ത് വിതരണം ചെയ്യുന്നത്. പഞ്ചായത്ത് ഹാളിൽ വച്ച് നടന്ന ചടങ്ങ് പ്രസിഡന്റ് എം.കെ. സെയ്ത്തു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അർജുൻ പവിത്രൻ അധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ മാണിക്കോത്ത് മഗേഷ്, വാർഡ് മെമ്പർ ടി.എ. ഷർമിരാജ്, വില്ലേജ് എക്സ്റ്റൻഷൻ ഓഫീസർ ടി.പി. ബിഷ എന്നിവർ സംസാരിച്ചു.
Post a Comment