o ഹംസ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു
Latest News


 

ഹംസ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു

 ഹംസ മാസ്റ്ററുടെ നിര്യാണത്തിൽ അനുശോചിച്ചു.



1970 കാലഘട്ടത്തിൽ ന്യൂ മാഹി എം.എം.ഹൈ സ്കൂൾ അധ്യാപകനായിരുന്ന സി. ഹംസ മാസ്റ്ററുടെ നിര്യാണത്തിൽ എം. എം. ഹൈസ്കൂൾ പൂർവവിദ്യാർത്ഥിസംഘടന,എം. എം. അലുംനി അസോസിയേഷൻ അനുശോചനം രേഖപ്പെടുത്തി.തലശ്ശേരിയിലെയും പരിസരപ്രദേശങ്ങളിലേയും കലാ- സാഹിത്യ- രാഷ്ട്രീയ- സംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന

ഹംസ മാസ്റ്റർ,വിദ്യാർത്ഥി ഫെഡറേഷന്റെ ആദ്യകാലനേതാവും,ഏകാഭിനയത്തിലും നാടക രംഗത്തും സജീവസാന്നിധ്യവും ആയിരുന്നു. ഒരുകാലത്തുഗാനമേള വേദികളിൽ മുഴങ്ങികേട്ടിരുന്ന"കോഴിക്കോട്ടങ്ങാടീൽ കോളിളക്കം....". എന്ന പോപ്പുലർ ഗാനത്തിന്റെ രചയിതാവ് കൂടിയായിരുന്ന

 ഹംസമാസ്റ്റർ. വിദ്യാർത്ഥികളുടെ അഭിരുചികൾ തൊട്ടറിഞ്ഞു പ്രോത്സാഹിപ്പിച്ച പ്രഗത്ഭനായ അദ്ധ്യാപകനായിരുന്നു അദ്ദേഹം എന്ന് യോഗം അനുസ്മരിച്ചു.അദ്ദേഹത്തിന്റെ ഗൃഹസന്ദർശന വേളയിൽ മാസ്റ്ററുടെ രചനകൾ സമാഹരിക്കുന്ന കാര്യത്തിൽ  സഹകരിക്കാനുള്ള സന്നദ്ധതയും അലുംനി അംഗങ്ങൾ അറിയിക്കുകയുണ്ടായി.


യോഗത്തിൽ അലുംനി പ്രസിഡന്റ് അസീസ് മാഹി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഫൈസൽ ബിണ്ടി, സാലിഹ് പി. കെ. വി, ശ്രീജയൻ.എം,

ടി.വി. പ്രേമൻ സംസാരിച്ചു.

Post a Comment

Previous Post Next Post