*അധ്യാപക രക്ഷകർതൃ സമിതിക്ക് മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ വക നിരോധനം നീക്കണം!*
ജി.എസ്.ടി.എ.മാഹി.
മാഹി:2025-26 അക്കാദമിക വർഷത്തിൽ മയ്യഴി മേഖലയിലെ സർക്കാർ വിദ്യാലയങ്ങളിൽ അധ്യാപക രക്ഷാകർതൃ സമിതികൾ പാടില്ലന്നും വിദ്യാലയ മാനേജുമെൻ്റ് കമ്മറ്റി മാത്രം പ്രവർത്തിച്ചാൽ മതിയെന്നും നിർദ്ദേശിച്ചു കൊണ്ടുള്ള മാഹി റീജണൽ അഡിമിസ്ട്രേറ്റരുടെ വിവാദമുയർത്തിയ ഉത്തരവ് മാഹിയുടെ വിദ്യാഭ്യാസ ചരിത്രം അറിയാതെയുള്ള ഒന്നായതിനാൽ ബാലിശമായ ആ ഉത്തരവ് പിൻവലിക്കണമെന്നും ഗവ.സ്കൂൾ ടീച്ചേർസ് അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു.
ഇത്തരം ഒരു ഉത്തരവ് പുറപ്പെടുവിക്കാനുള്ള ആധികാരിത ഒരു മേഖല ഭരണാധികാരിക്ക് ഉണ്ടോ എന്ന കാര്യം പരിശോധിക്കപ്പെടേണ്ടതാണെന്നും സംഘടന ആവശ്യപ്പെടുന്നു.
പഠന-പാഠ്യേതര മേഖലകളിൽ അധ്യാപക രക്ഷാകർതൃ സമിതി ഇക്കാലമത്രയും ചെയ്ത സംഭാവനകൾ ഒരിക്കലും വിസ്മരിക്കാനാവത്തതാണെന്ന് സംഘടന ഓർമ്മിപ്പിക്കുന്നു.
മാഹിയിലെ സവിശേഷ കൂട്ടായ്മയായ സംയുക്ത അധ്യാപക രക്ഷാകർതൃ സമിതിയുടെ പ്രവർത്തനങ്ങളെ പോണ്ടിച്ചേരി ഭരണനേതൃത്വവും വിദ്യാഭ്യാസ വകുപ്പും എപ്പോഴും ശ്ലാഘിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന കാര്യം പോലും മാഹിയിലെ റീജ്യണൽ അഡ്മിനിസ്ട്രേറ്റർ മറന്നത് പരിഹാസ്യമാണെന്നും ജി.എസ്.ടി.എ. പത്രക്കുറിപ്പ് പറയുന്നു.
നിർബന്ധമേതുമില്ലാതെ രക്ഷിതാക്കൾ
നൽകുന്ന ഫണ്ടുപയോഗിച്ച് അധ്യാപകരെ നിയമിച്ചാണ് ഇപ്പോഴും മയ്യഴിയിലെ സർക്കാർ ഹൈസ്കൂൾ ഹയർ സെക്കണ്ടറി വിദ്യാലയങ്ങളിൽ സാമൂഹ്യ ശാസ്ത്രം, അറബിക്, ചരിത്രം മുതലായ വിഷയങ്ങൾ പഠിപ്പിച്ചു വരുന്നത് എന്നതും അധികാരികൾ ഓർക്കേണ്ടതാണെന്നും
ഏതെങ്കിലും സ്കൂൾ പി.ടി.എ , നിയമാവലിക്കു വിരുദ്ധമായി പ്രവർത്തിച്ചു എന്നതിൻ്റെ പേരിൽ വിദ്യാഭ്യാസ പ്രക്രിയക്ക് സാമൂഹ്യ പിന്തുണ നൽകുന്ന ഈ സംവിധാനം ഇല്ലാതാക്കാൻ പാടില്ല എന്നും പൊതുവിദ്യാഭ്യാസ സംവിധാനത്തിന് മാർഗ്ഗദർശനം ചെയ്യുന്ന അധ്യാപക രക്ഷാകർതൃ സമിതികൾ സ്കൂളിൽ തുടരുക തന്നെ വേണമെന്നും ആയതിനാൽ മാഹി റീജ്യണൽ അഡ്മിനിസ്ട്രേറ്റർ പുറപ്പെടുവിച്ച ജനവിരുദ്ധമായ ഉത്തരവ് ഉടൻ പിൻവലിക്കണമെന്നും ഗവ: സ്കൂൾ ടീചേഴ്സ് അസോസിയേഷൻ പത്രക്കുറിപ്പിലൂടെ ആവശ്യപ്പെടുന്നു.

Post a Comment