*മേല്ക്കൂരയില്ല:പള്ളൂർ വി എൻ പി സ്കൂൾ പഴയ കെട്ടിടം വെള്ളത്തിൽ*
മാഹി.. പള്ളൂർ വി.എൻ.പി.ഗവ: ഹയർ സെക്കൻഡറിസ്കൂളിന്റെ പഴയ കെട്ടിടത്തിന്റെ മേൽക്കൂര പൊളിച്ചിട്ട് ഒന്നര മാസമായിട്ടും,പുനർ നിർമ്മിക്കാത്തത് മൂലം മഴ വെള്ളമത്രയും മുറികൾക്കുള്ളിലായി. വൈസ് പ്രിൻസിപ്പാൾ, പ്രധാനാദ്ധ്യാപകൻ എന്നിവരുടെ മുറികൾ താത്ക്കാലികമായി മറ്റൊരിടത്തേക്ക് മാറ്റിയിട്ടുണ്ട്.
ലൈബ്രറിയടക്കം പ്രവർത്തിക്കുന്നത് ഈ കെട്ടിടത്തിലാണ്. തമിഴ് നാട്ടുകാരനാണ് കോൺട്രാക്ട
ഓട് പാകിയ ഈ കെട്ടിടത്തിലെ മരത്തിൻ്റെ വാരികൾ മാത്രമാണ് ദ്രവിച്ചിരുന്നത്. അത് മാത്രം മാറ്റിയാൽ മതിയായിരുന്നു.
പകരം ഷീറ്റിടുകയാണ് ചെയ്യുന്നത്. ഇത് ചൂട് കൂടാൻ സാധ്യതയുണ്ട്.
ഇതിനകം രണ്ട് കനത്ത മഴ നനഞ്ഞിരിക്കുകയാണ്.
എത്രയും പെട്ടെന്ന് മേല്ക്കൂരയുടെ ജോലി തീർത്തില്ലേൽ വരുന്ന മഴക്കാലത്ത് മഴയിൽ കുതിർന്ന് കെട്ടിടം അപകടാവസ്ഥയിലേക്ക് നീങ്ങും

Post a Comment