വിദ്യാർത്ഥികൾക്ക് ജൈവവളവും, പച്ചക്കറി വിത്തുകളും വിതരണം ചെയ്തു
പാറക്കൽ ഗവ. എൽ.പി.സ്കൂൾ, മാഹിയിലെ ഇക്കോ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾക്ക് ജൈവവളവും അത്യുൽപാദന ശേഷിയുള്ള പച്ചക്കറി വിത്തുകളും വിതരണം ചെയ്തു . മയ്യഴിയിലെ ജൈവകർഷകൻ അനിൽ കുമാർ കോവുക്കൽ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ സമഗ്രശിക്ഷ മാഹി മുൻ എ.ഡി.പി.സി.യായ പി. സി. ദിവാനന്ദൻ മുഖ്യാതിഥിയായി.
പി. ടി. എ. പ്രസിഡൻ്റ് ബൈജു പൂഴിയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പി. മേഘ്ന സ്വാഗതവും ജൈത്ര ജയൻ നന്ദിയും പറഞ്ഞു.
പ്രഥമാധ്യാപകൻ ബി. ബാല പ്രദീപ് സംസാരിച്ചു. ജീഷ്മ എം.കെ , റഷീന വി.സി. , അലീന . എസ് തുടങ്ങിയവർ നേതൃത്വം നൽകി. വിദ്യാലയ പരിസ്ഥിതി ക്ലബ്ബിലെ അറുപതിലേറെ വിദ്യാർത്ഥികൾക്കാണ് കിറ്റുകൾ കൈമാറിയത്
Post a Comment