*ഇരുചക്ര വാഹനം മോഷ്ടിച്ച് കൊണ്ടുപോവുന്നതിനിടെ പിടിയിലായി*
അഴിയൂർ : റെയിൽ വേ സ്റ്റേഷൻ റോഡിൽ ചാരംഗയിൽ ഭാഗത്ത് റോഡരികിൽ നിർത്തിയിട്ട ഇരുചക്രവാഹനം മോഷ്ടിക്കുന്നതിനിടെ മോഷ്ടാവ് പോലീസ് പിടിയിലായി
തളിപ്പറമ്പ് കുപ്പം അണിക്കുന്നം ചുണ്ട ഹൗസിൽ പ്രജേഷാ (29)ണ് ചോമ്പാല പോലീസിൻ്റെ പിടിയിലായത്
ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം
തലശ്ശേരിയിൽ കടയിൽ ജോലി ചെയ്യുന്ന മാഹിയിൽ താമസിക്കുന്ന മലപ്പുറം സ്വദേശിയുടെതാണ് ഇരുചക്രവാഹനം
KL 11 A F 3596 റജിസ്ട്രേഷൻ നമ്പർ വാഹനം തള്ളിക്കൊണ്ട് പോവുന്നതിനിടെ സംശയം തോന്നിയ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിനെ വിവരമറിയിക്കുകയായിരുന്നു
ചോമ്പാല പോലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിലെടുത്തു
Post a Comment