ഹെൽത്ത് മേള സംഘടിപ്പിച്ചു
മാഹിയിൽ ഡെൻ്റൽ ഹെൽത്ത് മേള സംഘടിപ്പിച്ചു. ലോക ദന്താരോഗ്യ ദിനത്തിൻ്റെ ഭാഗമായി മാഹി ഡെൻ്റൽ ഹെൽത്ത് സൊസൈറ്റിയുടെയും മാഹി ഡെൻ്റൽ കോളജിൻറെയും സംയുക്താഭിമുഖ്യത്തിൽ പള്ളൂർ കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൽ വെച്ച് നടന്ന മേള മാഹി ഗവ.ജനറൽ ആശുപത്രി ചീഫ് ഡെൻ്റൽ സർജൻ ഡോ.ബി.സതീഷ് ഉദ്ഘാടനം ചെയ്തു.
ദന്താരോഗ്യം നില നിർത്താൻ ചെയ്യേണ്ട കാര്യങ്ങളെ കുറിച്ചും വായയിലെ അർബുദം, പുകയില ഉല്ലന്നങ്ങളുടെ പാർശ്വഫലങ്ങൾ എന്നിവയെ കുറിച്ചുള്ള ബോധവല്കരണ ക്ലാസ്, ദന്ത പരിശോധന, ഡെൻ്റൽ എക്സിബിഷൻ എന്നിവ മേളയിൽ ഉണ്ടായിരുന്നു. ഡോ.നമിത വിജേഷ്,ഡോ.ആകാശ് എന്നിവർ മേളയ്ക്ക് നേതൃത്വം നൽകി.

Post a Comment