പെൻഷനേഴ്സ് അസോസിയേഷൻ, മാഹി പ്രതിഷേധ ധർണ്ണ നടത്തി
മാഹി പെൻഷൻകാർക്ക് മെഡിക്കൽ അലവൻസ് നിഷേധിച്ച പുതുച്ചേരി സർക്കാറിൻ്റെ നടപടിക്കെതിരെ പുതുച്ചേരി പെൻഷനേഴ്സ് അസോസിയേഷൻ, മാഹി പ്രതിഷേധ ധർണ്ണ നടത്തി. മാഹി റീജീണ്യൽ അഡ്മിനിസ്ട്രേറ്റർഓഫീസിൽ മുമ്പിൽ സംഘടിപ്പിച്ച ധർണ്ണ അസോസിയേഷൻ പ്രസിഡണ്ട് ഡോ: ആൻ്റണി ഫർണാണ്ടസ് ധർണ്ണ ഉദ്ഘാടനം ചെയ്തു.
പ്രകാശ് മംഗലാട്ട് , പി.കെ. ബാലകൃഷ്ണൻ, സി എച്ച്. പ്രഭാകരൻ, സി.പി. ഹരീന്ദ്രൻ, ടി എൻ.പങ്കജാക്ഷി എന്നിവർ സംസാരിച്ച് .
ധർണ്ണക്ക് മുന്നോടി യായി നടന്ന പ്രതിഷേധപ്രകടനം മാഹി മുൻസിപ്പൽ മൈതാനത്ത് നിന്ന് ആരംഭിച്ച് മാഹി ആർ.എ ഓഫീസ് പരിസരത്ത് സമാപിച്ചു.
Post a Comment