പുത്തലം തിറ മഹോത്സവത്തോടനുബന്ധിച്ച് പുത്തലം ബ്രദേഴ്സിൻ്റെ ആഭിമുഖ്യത്തിൽ ദേശോത്സവം 2025 സംഘടിപ്പിച്ചു.
ക്ഷേത്രാങ്കണത്തിൽ വെച്ച് നടത്തിയ സാംസ്കാരിക സദസിൽ വെച്ച്ദേശോത്സവത്തിൻ്റെ ഭാഗമായി നടത്തിയ സുരൻ മാഷ് സ്മാരക എവർ റോളിംഗ് ട്രോഫി ഫ്ളഡ് ലൈറ്റ് ഫുട്ബോൾ ടൂർണ്ണമെൻ്റ് വിജയികളായ എസ് എം എഫ് എ മാഹി
ചിത്രരചന മത്സരത്തിൽ ഗോൾഡ് മെഡൽ നേടിയ ഹർഷ പ്രമോദ്, എന്നിവർക്കും
മറ്റു മത്സര വിജയികൾക്കും വിശിഷ്ടാതിഥികൾ സമ്മാനങ്ങൾ വിതരണം ചെയ്തു
തുടർന്ന് വേദിയിൽ പ്രച്ഛന്ന വേഷം,നൃത്തനൃത്ത്യങ്ങൾ, കരോക്കെ ഗാനമേള ശ്രീരാഗ് , ഗോകുൽ എന്നിവർ ചേർന്ന് നടത്തിയ മ്യൂസിക്ക് നൈറ്റ് ഫ്യൂഷൻ ഷോ എന്നിവയുമുണ്ടായി.
Post a Comment