*മാഹി ഫുട്‌ബാൾ ടൂർണ്ണമെൻ്റിൽ തയ്യിൽ വാരിയേർസ് ഉഷFC .മാഹി സെമിയിൽ*
മാഹി സ്പോർട്സ് ക്ലബ്ബ് ലൈബ്രറി & കലാസമിതിയുടെ ആഭിമുഖ്യത്തിൽ നാൽപ്പത്തി ഒന്നാമത് അഖിലേന്ത്യാ സെവൻസ് ഫുട്ബാൾ ടൂർണ്ണമെൻ്റിലെ ഒൻപതാമത് മത്സരമായ ആദ്യ ക്വാർട്ടർ ഫൈനലിൽ തയ്യിൽ വാരിയേർസ് ഉഷ FC മാഹി ( 3 - 1) ന് ഫിഫാ മഞ്ചേരിയെ പരാജയപ്പെടുത്തി.
കേരളാ സ്റ്റേറ്റ് റബ്കോ ചെയർമാൻ കാരായി രാജൻ, മീഡിയാ കോർഡിനേറ്റർ ശ്രീകുമാർ ഭാനു എന്നിവർ ഇന്നത്തെ വിശിഷ്ടാതിഥികളായി താരങ്ങളെ പരിചയപ്പെട്ടു
ടൂർണ്ണമെൻ്റ് കമ്മറ്റി അംഗങ്ങളായ ജയബാലുവും സതീശൻ സി.എച്ചും. അനുഗമിച്ചു
മാഹി സ്പോർട്സ് ക്ലബ്ബും നെഹറു യുവകേന്ദ്രയും സംയുക്തമായി സംഘടിപ്പിച്ച കായിക മേളയിൽ വിജയികൾക്കുള്ള സമ്മാനദാനം മൈതാനത്തുവച്ച് കാരായി രാജൻ നിർവ്വഹിച്ചു.
*നാളെത്തെ മത്സരം*
സൂപ്പർ സ്റ്റുഡിയോ .മലപ്പുറം
Vs
സോക്കർ .ഷൊർണ്ണൂർ
Post a Comment