പന്തക്കലിൽ കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു.
പന്തക്കൽ: പന്തോ ക്കാട് വയലിൽ പീടിക ഭാഗത്ത് കാട്ടുപന്നി ശല്യം രൂക്ഷമാവുന്നു. പ്രദേശത്തെ അഞ്ച് കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. കുട്ടികളടങ്ങുന്ന പന്നി സംഘം വീട്ടുകാരുടെ നേരെ പാഞ്ഞടുക്കുന്ന സംഭവവുമുണ്ടാകുന്നു. റിട്ട. അധ്യാപകൻ പാറക്കണ്ടി ബാലകൃഷ്ണൻ്റെ പുരയിടത്തോട് ചേർന്നുള്ള വാഴകളും, കവുങ്ങിൻ തൈകളും നശിപ്പിച്ചു.
മൂഴിക്കര കുന്നിൽ ദീർഘകാലമായി തമ്പടിച്ച പന്നിക്കൂട്ടങ്ങൾ ഇറങ്ങി വന്നതാണെന്നാണ് നാട്ടുകാർ പറയുന്നത്. മാഹി ഭരണകൂടം ഇടപെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് പ്രദേശത്തെ 'സൗഹൃദം' കുടുംബ കൂട്ടായ്മ ആവശ്യപ്പെട്ടു
Post a Comment